ഒരുമിച്ചുള്ള യാത്രകള്‍ അത് ആര് ഒക്കെ കൂടെ ആണെങ്കിലും ആ യാത്രികര്‍ തമ്മില്‍ തീര്ച്ചയായും യാത്ര കഴിയും മുന്പേ ഒരു ആത്മ ബന്ധം വളര്‍ന്നിരിക്കും , വളരെ ഉറപ്പുള്ള കാര്യമാനെനിക്കത്. മിക്കപ്പോഴും ഇത്തരത്തിലുള്ള എന്റെ യാത്രകലെരെയും കൂട്ടുകാരുമായുള്ള ദിവസ്സങ്ങള്‍ നീലുന്ന്ന ബൈക്ക് യാത്രകലായിരിക്കും. പക്ഷെ മൂന്നാം തവണ ബൈക്കില്‍ മൂന്നാറ് പോകാനുള്ള സന്ദര്‍ഫം ഒത്തു വന്നപ്പോള്‍ കൂട്ടുകാര്‍ക്ക് പകരം എനിക്ക് താഴെ ജോലി ചെയ്യുന്ന മൂന്ന് എക്സ്സികുട്ടിവ് മാരാണ് എന്റെ സഹയാത്രികരായത്. മുമ്പ് രണ്ടു തവണ പോയ അനുഭവ സമ്പത്തിന്റെ വെളിച്ചത്തില്‍ഞാന്‍ തന്നെ ആയിരുന്നു ഗ്രൂപ് ക്യാപ്ട്ടെന്‍. എന്ന് പറഞ്ഞാല്‍ ടൈം ടേബിള്‍ തയ്യാറാക്കുക ബൈക്കുകള്‍ ഒരുക്കുക വഴി നിശ്ചയിക്കുക താമസ്സ സൌകര്യം ഉറപ്പാക്കുക എന്നിവ മാത്രമല്ല കൂട്ടത്തില്‍ എല്ലാവരുടെയും മേല്‍ യാത്രയിലുടനീളം നിയന്ത്രനങ്ങള്‍ ഏര്പ്പെദുതാനുല്ല് കഴിവ് കൂടി അതിപ്രധാനമായിരുന്നു ഇത്തരമൊരു യാത്രയില്‍.
അന്ന് രണ്ടായിരത്തി ആറ് ദിസ്സെമ്ബെര്‍ മാസ്സതിന്റെ പകുതി കഴിഞു വന്ന ഒരു തിന്കലാഴച്ചയാണ് എന്റെ ഒരു എക്സ്സികുട്ടിവ് നവെംബെര്‍ മാസ്സത്തിലെ നല്ല കച്ചവടത്തെ ഒന്നു കൂടി എന്നെ ഓര്‍മിപ്പിച്ചു കൊണ്ടു നമുക്കൊരു ടൂര് പോയാലെന്താ സാര്‍ എന്ന ആശയം മുന്നോട്ടു വെച്ചത് , ശരി ആയി കോട്ടെ എന്ന് ഞാനും. ഒടുവില്‍ അവേരേല്ലാം കൂടി എവിടെ പോണം എന കാര്യത്തില്‍ ഒത്തുതീര്‍പ്പില്‍ എതാഞ്ഞപ്പോള്‍ അത് തീരുമാനിക്കാന്‍ എന്നെ തന്നെ ഏല്പിച്ചു !
ഞാനാവട്ടെ ഒരു വ്യാഴവട്ടമായി കാത്തിരിപ്പിലാണ് മനോഹരിയായ ആ നീലകുറിഞ്ഞി പൂക്കളെ കണ്കുളിര്‍ക്കെ കാണാന്‍ , വീണ്ടും ആ പൂക്കള്‍ വിരിഞ്ഞു ഞാന്‍ ചെല്ലുന്നതുമം കാത്തു നില്‍പ്പാണ് അവിടെ. അതുകൊണ്ട് തന്നെ ഒട്ടും ആലോചിക്കാതെ ഞാന്‍ മൂന്നാര്‍ എന്ന് പറഞ്ഞു കഴുഞ്ഞു. എല്ലാവരും സമ്മതിച്ചു. അന്ന് തന്നെ തൊട്ടടുത്ത വെള്ളിയാഴിച്ച പോകാമെന്ന് തീരുമാനവും എടുത്തു. പക്ഷെ തിങ്കള്‍ കഴിഞ്ഞു ചൊവ്വ കഴിഞ്ഞു ബുടനായ് എന്നിട്ടും കഴിഞ്ഞ മാസത്തെ ഇന്സേന്റിവ് ഹെഡ് അപ്പീസ്സീന്നു വന്നില്ല കയ്യില്‍ ചിക്ക്ളി ഇല്ല പിന്നെങ്ങനെ പോകും ? പിന്നെ ഒരേയൊരു ഐഡിയ മാത്രം , മൂവരില്‍ ഒരാള്‍ തമാസ്സക്ക് പറഞ്ഞതാണ് .
രതീഷ് : എന്നാപ്പിന്നെ നമുക്ക് ബൈക്കില്‍ പോകാം.
മഹേഷ് : " #@@$%&*&& അവിടെ മൈനെസ് മൂന്നാണ് താപനില, ചിലപ്പോ അവിടെ വരെ എത്തില്ല.
ഞാന്‍ : അതൊന്നും ഒരു പ്രശ്നമേയല്ല നിങ്ങള്‍ തയ്യാരാനെങ്ങില്‍ ഞാന്‍ റെടി വഴി എനിക്കറിയാം ...
അജീഷ് : സാര്‍ പോയിട്ടുണ്ടോ ?
ഞാന്‍ : ങ്ങ മൂന്നാല് തവണ ...
അജീഷ് : അതല്ല ബൈക്കില്‍ ?
ഞാന്‍ : രണ്ടു തവണ ...
രതീഷ് : വെറും പത്തോ മുന്നൂറോ കി . മി . അല്ലെ കാണു മാഷേ ?
ഞാന്‍ : അതെ അതെ രതീഷ് ഒന്നു പുനലൂര്‍ പോയി തിരികെ വന്നു ഒന്നൂടെ പോയി വരുന്നത്രേ ഒക്കെയേ കാണൂ !
മഹേഷ് : അല്ലെ തന്നെ എന്താ നമ്മള്‍ ഒക്കെ എത്ര ദൂരം ബൈക്ക് ഓടിക്കുന്നവരാ , അത് ഇത്തിരി നല്ല റോഡില്‍ കൂടി നേരെ ഓടിച്ചാല്‍ മൂന്നാര്‍ എതുമെട ചെറുക്കാ.
ഇനി എന്റെ ഈ യാത്രയിലെ സഹയാത്രികരെ കുറിച്ചു അല്‍പ്പമൊന്നു പറഞ്ഞോട്ടെ ,
രതീഷ് : - മൂന്നു വയസ്സിന്റെ ബുദ്ധിയും മുപ്പതു കാരന്റെ ശക്തിയും ഉള്ള അതികായന്‍ , കൂട്ടത്തിലെ എല്ലാ മണ്ടതരങ്ങളുടെയും തമ്പുരാന്‍ , വണ്ടി സ്വന്തമായി വാങ്ങി ഓടിക്കാന്‍ പഠിച്ചവന്‍ , വണ്ടി സ്ടാര്‍ത്ടു ചെയ്‌താല്‍ വേഗ സൂചിക എങ്ങനെ മറു വശത്തെതിക്കാം എന്ന് മാത്രം ചിന്ടിക്കുന്നവന്‍. സത്യം പറഞ്ഞാല്‍ ഒരു ഡ്രൈവിംഗ് ലൈസെന്‍സ് സ്വന്തമായി ഇല്ലാത്തവന്‍ എന്ന് ചുരുക്കം.
മഹേഷ് : - അഞ്ചര അടി ഉയരവും നടുവുകൊണ്ട് ഒരു ചെറിയ ഖനകുറവും ഉള്ള യോഗ്യനായ മനുഷ്യന്‍ , എല്ലാ വൃത്തികേടുകള്‍ക്കും കൂടെനില്ല്ക്കാനുള്ള ചങ്കൂറ്റം കൈമുതലായുള്ളവന്‍ , ഇദ്ദേഹത്തിന് നിയമ പ്രകാരം വാഹന ഓടിക്കാനുള്ള ലൈസെന്‍സ് ഉണ്ടെങ്ങിലും അത് കൊടുത്ത ഉദ്യോഗസ്ഥന്‍ ഉറപ്പായും എന്തോ അബദ്ധം പിണഞ്ഞിട്ടുണ്ട്.
അജീഷ് : -കൂട്ടത്തില് ഇത്തിരി എങ്കിലും പേടിക്കേണ്ട താരം , എന്തിനും പോന്ന ശരീരംഉള്ള , കാണാന്‍ സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരന്‍ . ബുദ്ധിയും ശക്തിയും അല്‍പ്പം കൂടി പോയതിന്റെ അഹങ്കാരം അല്‍പ്പം ഇല്ലാതില്ല . നന്നായി എവിടെയും വാഹനം ഓടിക്കും പക്ഷെ ഇദ്ദേഹത്തിനും ലൈസെന്‍സ് ഇല്ല . സ്വന്തമായി പ്രേമിക്കനൊരു കുട്ടിയും പുതിയൊരു ബൈക്കും ഉണ്ട് ഇദ്ദേഹത്തിന്.
ഈശ്വര ഇവരെ ഒക്കെ ആണ് ഞാന്‍ ഈ പത്തെഴുന്നൂര് കി. മി. ഹൈരേന്ജില് കൂടി അതും പൂജ്യം ഡിഗ്രിയില്‍ താഴെ താപ നിലയില്‍ കൂടി സന്ച്ചരിക്കേണ്ടത് , പക്ഷെ അവര്‍ എന്റെ പിള്ളേരാണ് എന്റെ സെയില്‍സ് ടീം അംഗങ്ങള്‍ , ഞാന്‍ ഈ കപട കച്ചവട ലോകത്തില്‍ പരിശീലിപ്പിച്ചു ഇറക്കി വിജയങ്ങള്‍ ഓരോന്നായി നേടികൊണ്ടിരിക്കുന്ന എന്റെ ടീം എന്റെ കൂടെ എന്തിനും തയ്യാറായിരുന്നു ആ കാലത്തു , അഡ്വാന്‍സ് വാങ്ങിയ മറ്റു പ്രോടെക്ട്ടിന്റെ കസ്ട്ടമെര്സ്സിനെ ഞങ്ങളിലേക്ക് തിരിക്കുന്നതിനും , എക്സ്സ്ചെന്ജില് വില കൂട്ടി അട വെകുന്നതിനും , കൊടുക്കാന്‍ പറ്റാത്ത ഒഫ്ഫെരുകള്‍ പ്രഖ്യാപിച്ചു പ്രതിയോഗികളെ നഷ്ട്ടപ്പെടുതുന്നതിലും , ഒക്കെ ഒക്കെ എന്‍റെ ടീം ഒരു പടി മുന്പില്‍ തന്നെ ആയിരുന്നു.
ഒടുവില്‍ ആ ദിവസ്സം വന്നെത്തി എന്ന് രാവിലെ തന്നെ അത്യാവശ്യ തയ്യാരെടുപ്പുകളൊക്കെ രണ്ടു ബൈക്കുകള്‍ക്കും ചെയ്തു . ഉച്ചവരെ പതിവുപോലെ ജോലി ചെയ്ത ശേഷം ഉച്ചക്ക് രണ്ടു മണിക്ക് യാത്ര ആരംഭിക്കാം എന്നതായിരുന്നു തീരുമാനം . രാവിലെ ഓഫീസില്‍ എത്തിയപ്പോള്‍ തന്നെ മൂന്ന് ദിവസ്സതെക്കുള്ള വസ്ത്രങ്ങളും, യാത്രക്കിടയില്‍ അത്യാവിശ്യം വേണ്ടി വന്നേക്കാവുന്ന ടൂള്‍സും , ടോര്‍ച്ച് മെഴുക് തിരി തീപ്പട്ടി പോലുള്ള അവശ്യ വസ്തുക്കളും ഞാന്‍ വീട്ടില്‍ നിന്നും ഓഫീസില്‍ എത്തിച്ചിരുന്നു . ക്ലോസിംഗ് അടുത്ത് വരുന്നു അപ്പൊ പിന്നെ ഉദ്ദേശിച്ചെ സമയത്തു എങ്ങനെ ജോലി തീര്ത്തു ഇറങ്ങാന്‍ ! എന്തായാലും ഓരോരുത്തര്‍ ഓരോരുത്തര്‍ ആയി അവിടുന്നും ഇവിടുന്നും ഒക്കെയായി വന്നെത്തിയപ്പോള്‍ സമയം രണ്ടര . ദോഷം പറയരുതല്ലോ കൃത്യ സമയത്തു ആദ്യം വന്നെത്തിയത് നമ്മുടെ പുട്ടുരുമീസ് രേതീഷ് സാര്‍ തന്നെ ! ഒടുവില്‍ പുറപ്പെടാന്‍ നേരം അജീഷ് സാര്‍ പറയുന്നു ഞാന്‍ ജോലി തിരക്കുകള്‍ കാരണം രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല വിശന്നു വയറു കരിയുന്നു വല്ലതും കഴിച്ചേ പറ്റൂ അല്ലേല്‍ മൂന്നാര് പോയിട്ട് ഞാന്‍ രണ്ടാര് പോലും എത്തില്ല എന്ന് . അങ്ങനെ പ്രാര്‍ത്ഥന ഒക്കെ കഴിഞ്ഞു ഞങ്ങള്‍ ഐശര്യമായി യാത്ര തുടങ്ങി രണ്ടു കി മി മാത്രം ആകലെ ഉള്ള കടപ്പാക്കട എന്ന സ്ഥലത്തെ ഞങ്ങളുടെ പ്രീയപ്പെട്ട ദേവലോകം ഹോട്ടെലില്‍ എത്തി .
ഞങ്ങള്‍ ഒരുമിച്ചു കഴിക്കുമ്പോള്‍ മിക്കപ്പോഴും ഷെയര്‍ ചെയ്താണ് കഴിക്കാറ് , പതിവു പോലെ സുപ്പ്ലെയര്‍ വന്നു ,
കഴിക്കാന്‍ ചപ്പാത്തി പറോട്ട , ബീഫ് കറി ചിക്കെന്‍ കറി വെജിട്ടെബില്‍ കുറുമ ....
അജീഷ് : എനിക്ക് നൈസ് ആയിട്ട് നാല് പറോട്ടയും ബീഫ് കറിയും , നിങ്ങളൊക്കെ വല്ലതും മേടിച്ചു കഴിക്ക്കിനെ , ഉച്ചക്ക് ഉണ്ടതെല്ലാം ദെഹിചില്ലെ ഇപ്പൊ .
ഞാന്‍ : അജീഷേ ഇതുപോലൊരു ദൂരെയാത്രയില്‍ നോണ്‍ വെജ് ഒഴിവാക്കുന്നതാണ് ബുദ്ധി !
അജീഷ് : സാര്‍ , നിങ്ങള് എന്തോന്ന് ഈ പറേന്നെ ഇപ്പോഴത്തെ വിശപ്പിനു വേറൊന്നും കഴിച്ച ശരിയാവില്ല , അത്രയ്ക്ക് ദൂരമല്ലേ വണ്ടി ഓടിക്കാന്‍ പോകുന്നെ ?
ഞാന്‍ : അതുകൊണ്ട ഞാന്‍ പറഞ്ഞത് , ദൂരം കൂടുതലാണ് വയരിനെന്തെലും പറ്റിയാല്‍ ?
അജീഷ് : സാര്‍ .... നിങ്ങള് കരി നാക്ക് എടുത്തു വളക്കല്ലേ , ഞാന്‍ വേഗം കഴിച്ചിട്ട് വരാം .
അജീഷ് കഴിക്കുന്ന സമയം കൊണ്ട് ഞങള്‍ മൂവരും നൈസ് ആയിട്ട് ഒരു നാലഞ്ചു പറോട്ട ഇതിനകം അകത്താക്കി കഴിഞ്ഞിരുന്നു .
കാശ് കൊടുത്തിറങ്ങി വീണ്ടും ബൈക്ക് സ്ടാര്‍ത്ടു ചെയ്തു യാത്ര തുടങ്ങി . അജീഷ് ആണ് എന്റെ സഹയാത്രികന്‍ . ഇപ്പോള്‍ അവനാണ് എന്റെ ബൈക്ക് ഓടിക്കുന്നത് . രേതീഷിന്റെ ബൈക്ക് ഇപ്പോള്‍ മഹേഷും ഓടിക്കുന്നു . കൊട്ടാരക്കര , കുന്നികോട് , പത്തനാപുരം , റാന്നി , മണിമല , എരുമേലി , മുണ്ടക്കയം , കുട്ടിക്കാനം , കട്ടപ്പന , പുളിയന്‍ മല , വഴിയാണ് റൂട്ട് പ്ലാന്‍ ചെയ്തിരിക്കുന്നത് . എന്റെ പ്ലാന്‍ പ്രകാരം ഞങ്ങള്‍ ഇപ്പോള്‍ ഈ മുന്ന് മണിക്ക് തിരിച്ചാല്‍ പന്ത്രണ്ടു മണിക്കും ഒരു മണിക്കും ഇടയില്‍ മുന്നാര്‍ എതെണ്ടാതാണ് . ബൈക്കിലെ ദൂരെയാത്രകളിലെ എന്‍റെ എളിയ പരിചയങ്ങള്‍ വെചുചു ഞാന്‍ ഒരു വേഗത പരിധി നേരത്തെ തന്നെ നിശ്ചയിച്ചു എല്ലാവരെ കൊണ്ടും അത് പാലിക്കേണ്ട ആവശ്യകത പറഞു മനസ്സിലാക്കിയിട്ടുണ്ട് .
നിര്‍ഭാഗ്യമെന്നു പറയട്ടെ ഞങ്ങള്‍ യാത്രതുടങ്ങി ഇപ്പൊ അരമണിക്കൂര്‍ ആയി ഇരുപതു കിലോമീറ്റെര്‍ പോലും എത്തിയില്ല , കൊട്ടാരക്കര എത്തും മുന്പേ മഴ പെയ്തു . ഫീല്‍ഡില്‍ ജോലി ചെയ്യുന്നവരല്ലേ എല്ലാം , അതും ബൈക്കില്‍ അതുകൊണ്ട് തന്നെ കമ്പനി എല്ലാ വര്‍ഷവും ഫീല്ട് സ്ടാഫ്ഫിനെല്ലാം മഴ മാസ്സം തുടങ്ങുമ്പോള്‍ തന്നെ മഴ കൊട്ട് നല്‍കാറുണ്ട് . ഇത്തവണത്തെ കോട്ട് ആരെന്നവും ഒരുപോലെ ഉള്ളവയാണ് , ഞാന്‍ ഒരുമിച്ചു തിരുവനന്തപുരത്തു പോയി വാങ്ങിയതാണ് . അതിനു ഞാന്‍ അഴിമതി ആരോപണം കേള്‍ക്കേണ്ടി വന്നു എന്നത് വേറെ വസ്തുത . സത്യത്തില്‍ കമ്പനി അനുവദിച്ച തുകക്കുല്ലതിനേക്കാള്‍ കൂടിയ കോട്ടുകലാണ് ഞാന്‍ വാങ്ങിയതെന്നത് വാസ്തവം , ബാക്കി വന്ന തുക ഞാന്‍ കൈയ്യില്‍ നിന്ന് കൊടുക്കേണ്ടിയും വന്നു . അത് പോട്ടെ കാര്യത്തിലേക്ക് വരാം പതിവ് പോലെ ഇന്ന് ഈ യാത്രയിലും ഞാനുള്‍പ്പടെ എല്ലാവരും മഴ കൊട്ട് കരുതിയിട്ടുണ്ടായിരുന്നു . കൂട്ടത്തില്‍ രതീഷ് സാറ് മാത്രം കോട്ടിന്റെ ഉടുപ്പ് മാത്രം ധരിച്ചു ബാക്കിയുള്ളവര്‍ എല്ലാം മൊത്തമായും .
മഴ എന്ന് പറഞ്ഞാല്‍ റോഡു കാണാന്‍ വയ്യാത്ത മഴ ആയിരുന്നു പിന്നെ ഒരു അര മണിക്കൂര്‍ നേരം , അത്രയും നേരം കൊണ്ട് ഞങ്ങള്‍ക്ക് വെറും പത്തു കിലോമീറ്റെര്‍ ദൂരത്തിലെ കുന്നിക്കോട് എന്ന സ്ഥലത്ത് എത്താനെ കഴിഞ്ഞുള്ളൂ . പിന്നീട് മഴ അല്‍പ്പം കുറയുകയും പത്തനാപുരം ഒക്കെ കടന്നു പോകുമ്പോള്‍ പൂര്‍ണമായി നില്‍ക്കുകയും ചെയ്തു . എങ്കിലും റോഡു നനഞ്ഞു തന്നെ കിടക്കുകയാണ് ദൂരയാത്രയല്ലേ ടയറുകളില്‍ അഞ്ചു പൌണ്ട് വീതം കൂടുതല്‍ കാറ്റും നിരച്ചിരിക്കയാണ് അപ്പൊ വഴുക്കലിനുള്ള സാദ്യത കൂടുതലും . അതുകൊണ്ട് തന്നെ മുമ്പ് തീരുമാനിച്ച വേഗതയെക്കാള്‍ കുറച്ചാണ് ഞങ്ങള്‍ ഇപ്പോള്‍ ചലിച്ചു കൊണ്ടിരിക്കുന്നത് .
അഞ്ചു മണിയോടടുത്ത് ഞങ്ങള്‍ കുമ്പഴ എന്ന സ്ഥലം കടന്നു , അപ്പോഴേക്കും റോഡു നന്നായി ഉണങ്ങി കഴിഞ്ഞിരുന്നു . ഇനി വടശ്ശേരിക്കര വഴി റാന്നി എത്തും വരെ മൂന്നു ഹെയര്‍ പിന്‍ വളവുകളും മറ്റനേകം വളവുകളും തിരിവുകളും ആണ് . റാന്നി കഴിഞ്ഞു മക്കപ്പുഴ എത്തുമ്പോള്‍ രണ്ടു യാത്രക്കാരോടൊപ്പം ഞങ്ങള്‍ക്കൊപ്പം കുറെ നേരമായി ഉണ്ടായിരുന്നെങ്കിലും ശേഷി കുറഞ്ഞ വാഹനമായി കരുതി ഞങ്ങള്‍ പുറകിലായി തന്നെ നിറുത്തിയിരുന്ന ഒരു നൂറു സീ.സീ. ബൈക് സാവധാനം ഞങ്ങളെ ഓവര്‍ ടേക്ക് ചെയ്തു പോയി . പക്ഷെ അജീഷിന്റെ പിന്നിലിരുന്നു ഞാന്‍ അവരെ നിരീക്ഷിച്ചു എത്തിയ രണ്ടു നിഗമനങ്ങള്‍ , ഒന്ന് ആഴ്ച അവസാനത്തെ ദിവസ്സം രണ്ടു പേര്‍ ബൈക്കില്‍ ഓരോരുത്തരുടെയും കൈയ്യില്‍ ഖനമുള്ള ബാഗുകളും , അപ്പൊ ഇതു ഒരാഴ്ചത്തെ ജോലി കഴിഞ്ഞുള്ള വീട്ടില്‍ പോക്കാവും , രണ്ടു ഇടുക്കി ജില്ലയുടെ രജി: നമ്പരുള്ള വാഹനവും , ഞങ്ങള്‍ അകപ്പെടുന്ന ഓരോ കുഴികളില്‍ നിന്നും അവരുടെ രെക്ഷപെടലും അവര്‍ ഇരുവരും ഞങ്ങളെ എന്നപോലെ ഫീല്ട് സ്ടാഫുകള്‍ ആയിരിക്കാനുള്ള സാധ്യതയും ഞങ്ങളുടെ വഴിയെ ഒരുപാട് ദൂരം കൂടെ ഉണ്ടാവാനുള്ള സാധ്യതയും എന്നെ ഓര്‍മ്മിപ്പിച്ചു . ഏതായാലും ഒന്നുറപ്പായിരുന്നു അവര്‍ക്കീ റോഡും കുഴികളും കാണാപ്പാഠം തന്നെ , ഇക്കണക്കിനു കുഴികള്‍ നീണ്ടാല്‍ രാത്രി യാത്രയിലെ കോടയും കൂടി ആകുമ്പോള്‍ പണി എങ്ങനെ കിട്ടും എന്നാലോചിച്ചു ഞാന്‍ ഭയക്കുന്നു . ഒടുവില്‍ ഒരു തീരുമാനം എടുത്തു എന്‍റെ മുന്പില്‍ പോക്കുന്ന ബൈക്കിന്റെ പിന്‍ സീറ്റ് യാത്രികനായ മഹേഷിനെ വിളിച്ചു പറഞ്ഞു ,
" മഹേഷേ ആ പോന്ന ബൈക്ക് കാരുടെ പിറകെ തന്നെ വിട്ടോ ഓവര്‍ സ്പീട് വേണ്ട , അവര്‍ കുഴി അറിഞ്ഞു പോകുന്നു അവരുടെ പുറകെ പോയാല്‍ നമ്മള്‍ക്കും കുഴി അളക്കാതെ പോകാം " എന്ന് .
ഞങ്ങള്‍ എന്തേലും കാര്യം തമ്മില്‍ അറിയിക്കാന്‍ ഇങ്ങനെ ചെയ്യണം എന്ന് നേരത്തെ പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു , പിറകിലെ യാത്രക്കാര്‍ തമ്മില്‍ മൊബൈലില്‍ വിളിക്കുക അവര്‍ വാഹനം ഓടിക്കുന്നവരെ അറിയിക്കുക . അക്കാലത്ത് ഞങ്ങള്ക്ക് എല്ലാവര്ക്കും ക്ലോസ്ഡ് യുസര്‍ ഗ്രുപ്പ് എന്ന സൗകര്യം ഉള്ള ഞങ്ങളുടെ കമ്പനി മൊബൈല്‍ കണെക്ഷന്‍ ആണ് , ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും തമ്മില്‍ തമ്മില്‍ വിളിക്കുന്നത് തികച്ചും ഫ്രീ .( ഈ അമ്ബാനീടെ ഒരു കാര്യം ) ഈ യാത്രയിലുടനീളം വാഹനം ഓടിക്കുന്നവരുടെ ഫോണും പിന്‍ സീറ്റ് യാത്രികന്റെ പക്കല്‍ ആയിരുന്നു .
മക്കപ്പുഴ കഴിഞ്ഞു മുക്കട എത്തി വലത്തേക്ക് വലയെണ്ടാതിനു പകരം രതീഷും മഹേഷും നേരെ വെച്ചടിച്ചു മണിമല രോടിലെക്കാന് പോയത് ! അജീഷ് ബൈക്ക് നിറുത്തി , ഞാന്‍ മഹേഷിനെ വിളിച്ചിട്ട് നിങ്ങള്ക്ക് വഴി തെറ്റി തിരികെ വരാന്‍ പറഞ്ഞിട്ട് കാത്തുനില്‍ക്കുമ്പോള്‍ നേരത്തെ പറഞ്ഞ ബൈക്ക് കാര്‍ ഒപ്പം എത്തി . അവര്‍ ഞങ്ങള്‍ ഇരുവരെയും കണ്ടു വാഹനം നിറുത്തി ചോദിച്ചു ,
" നിങ്ങള്‍ എവിടെക്കാ "
ഞാനാണ് ഉത്തരം പറഞ്ഞത് " ഇത്തിരി ദുരെക്കാ ചേട്ടാ നിങ്ങളോ ? "
" ഞങ്ങള്‍ വണ്ടി പെരിയാറിനാണ് "
" ഞങ്ങള്‍ കട്ടപ്പനക്കും , ഞങ്ങളോടൊപ്പം എവിടെ വരെ ഉണ്ടാകും നിങ്ങള്‍ ? " ഞാന്‍ വീണ്ടും ചോദിച്ചു ,
" നിങ്ങള്‍ കുട്ടിക്കാനത്തു നിന്നും തിരിയും ഇനി അപ്പോള്‍ ഒന്നൊന്നര മണിക്കൂര്‍ കൂടി ഒപ്പം ഉണ്ടാവും "
അങ്ങനെ നീണ്ട സൌഹ്രിദ സംബാഷനതിനിടയില്‍ വഴിതെറ്റി പോയ രതീഷും മഹേഷും തിരികെ എത്തി ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു .
സമയം ഏതാണ്ട് ആറു ആറര മനിആയപ്പോലെക്കും ഇരുട്ട് വീണു തുടങ്ങി ഞങ്ങള്‍ ഇപ്പോള്‍ ഉള്ളത് മക്കപ്പുഴ ഗേറ്റും കഴിഞ്ഞു മുക്കട എരുമേലി റോഡില്‍ നല്ല നിബിഡ വന പ്രദേശത്താണ് , അല്‍പ്പം പ്രാഥമിക കാര്യങ്ങള്‍ക്കായി നിരുത്തിയതാനെ അതിനു ക്ഷാമം ഉണ്ടാകരുതെല്ലോ !
പക്ഷെ അതിനിടയില്‍ ഒരു അബദ്ധം പിണഞ്ഞു , അജീഷ് ഉച്ചക്ക് കഴിച്ച മാംസ ഭക്ഷണം അവനെ അല്‍പ്പം കൂടുതല്‍ കാര്യങ്ങള്‍ നടത്തി തീര്‍ക്കാന്‍ ബാദ്യസ്തനാക്കി , ഞങ്ങള്‍ യാത്ര തുടരാന്‍ അല്‍പ്പം വൈകി . ഇതിനകം രതീഷും മഹേഷും പുതിയ യാത്രികര്‍ക്കൊപ്പം യാത്ര തുടങ്ങി കഴിഞ്ഞു .
ഞങ്ങള്‍ എരുമേലിയില്‍ എത്തിയിട്ടും അവരെ കണ്ടില്ല , കഴിഞ്ഞ ബ്രേക്കിന് ശേഷം ഇപ്പോള്‍ ഞാനാണ് ഡ്രൈവര്‍ . ഈ കാട്ടിലുണ്ടോ അമ്ബാനീടെ മൊബൈലിനു റേഞ്ച് കിട്ടുന്നു ! ഒടുവില്‍ അജീഷിനെ കൊണ്ട് മഹേഷിനു ഞാന്‍ ഒരു എസ് എം എസ് ആയിപ്പിച്ചു മുന്ടക്കയത് കാത്തു നില്‍ക്കാന്‍ പറഞ്ഞു കൊണ്ട് . നേരത്തെ നിശ്ചയിച്ചു ഉറപ്പിച്ച വേഗ പരിധി ലംഖിക്കേണ്ടി വന്നു എനിക്ക് തന്നെ അല്‍പ്പ സമയത്തേക്ക് . ഒരുവില്‍ വല്ല വിധേനയും ഞങ്ങള്‍ മുണ്ടാക്കയത് എത്തിയപ്പോള്‍ തന്നെ അവരെ രണ്ടു കൂട്ടരെയും ഒപ്പം കിട്ടി . മുണ്ടക്കയം കഴിഞ്ഞാല്‍ ഇനി ഞങ്ങള്‍ക്ക് കട്ടപ്പന റൂട്ടില്‍ അടുത്തെങ്ങും ഇന്ധനം നിറക്കാന്‍ സൗകര്യം ഇല്ലെന്നു പറഞ്ഞ പുതിയ സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിച്ചു ഞങ്ങള്‍ ഇരു ബൈക്കുകളിലും പതിനഞ്ചു വെച്ച് വീണ്ടും നിറച്ചു . രേതീഷിന്റെ പള്‍സര്‍ ഇന്ദന കാര്യത്തില്‍ ഒരു "രക്ത രെക്ഷസ്സാണ്" കൂടാതെ രേതീഷിന്റെ ഓടീരും ഹൈ രെന്ജു വഴിയും കൂടി ആകുമ്പോള്‍ പിന്നെ അതിനു ഇന്ധന ക്ഷമത എന്നൊന്ന് അതിന്‍റെ അടുത്ത് കൂടി പോലും ചെന്ന് നിന്ന് പറയാന്‍ പറ്റില്ല . ഇതിനിടെ അജീഷ് തമാശക്ക് ചോദിക്കുകയും ചെയ്തു ,
" കൊല്ലത്ത് നിന്നും വിടുമ്പോള്‍ ഫുള്‍ ടാങ്ക് അടിച്ചതല്ലേ ഇവിടെ വന്നിട്ട് തുള്ളി പോലും ഇല്ലെല്ലോ ടാങ്കില്‍ , ഞാനും ഓടിച്ചില്ലേ ഒരു ബൈക്ക് ഇതിന്ടാതാണേല്‍ ഒള്ളതിപ്പോഴും കിടക്കുന്നല്ലോ , നീ എന്താടാ ട്യുബിട്ടു ഇടയ്ക്കിടെ കുടിക്കുകയും ചെയ്യുന്നോ ?" എന്ന് .
മഹേഷ് ആണ് അതിനുത്തരം പറഞ്ഞത് " പണ്ടാരം ഇവന്‍റെ കൂടാണേല്‍ ഞാന്‍ പെട്രോലടിച്ചു മുടിഞ്ഞത് തന്നെ , ഞാന്‍ അനീശേട്ടന്റെ കൂടെ കേറാം അജീഷ് ഇതില്‍ വാടാ "
അങ്ങനെ ഇന്ധനം നിറച്ചു ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു . കെ. കെ. റോഡിലെ മുണ്ടക്കയം കുട്ടിക്കാനം രൂട്ടിലാനിപ്പോള്‍ ഇരുട്ടായത് കൊണ്ട് എന്‍റെ പിള്ളേര്‍ ഒന്നും അറിയുന്നില്ല . എല്ലാവരും ആദ്യമായാണ് ഈ റൂട്ടില്‍ ഇടതു വശം മുഴുവന്‍ നോക്കെത്താ ദൂരത്തെ കൊക്കയും , മുന്ബിലെ ആകാശം മുട്ടി നില്‍ക്കുന്ന മലകളും ഒന്നും ഒന്നും , ഇനി ആണ് വളരെ ശ്രദ്ധിക്കേണ്ട ഭാഗം , കുട്ടിക്കാനം വരെ ഏതാണ്ട് നാല്‍പ്പതു കി. മി. ദൂരം വരുന്ന വലിയ ഒരു കയറ്റമാണ് രണ്ടു മണിക്കൂറെങ്കിലും എടുത്തു പതിയെ ശ്രദ്ധിച്ച് കയറണം എന്നാണു എന്‍റെ കണക്കു കൂട്ടല്‍ . അതിനിടെ രണ്ടു തവണ എങ്കിലും നിറുത്തി വണ്ടി തണുപ്പിക്കെണ്ടിയും വരും അതുറപ്പ് . മുണ്ടക്കയം കഴിഞ്ഞു കയറ്റവും തുടങ്ങി , ഇടതു ഭാഗത്തായി ഒരു വലിയ വെള്ളചാട്ടമുള്ള കൊടും വളവും കഴിഞ്ഞു ഏതാണ്ട് രണ്ടു കി മി പിന്നിട്ടതും രതീഷിന്റെ വണ്ടി പമ്മി തുടങ്ങി , ഇനി നിറുത്തി ത്തനുപ്പിക്കാതെ രെക്ഷയില്ല ഇത്തിരി അകലെ ആയികണ്ട കടയുടെ അടുത്ത് ഞങ്ങള്‍ മൂന്നു ബൈക്കുകളും നിറുത്തി .
ഇപ്പോള്‍ നല്ല നനുനനുത്ത തണുപ്പ് അരിച്ചുഅരിച്ചു എത്തി തുടങ്ങുകയായി .
ആ കടയില്‍ നിന്നും ചായയും മൈദ കൊണ്ടുള്ള ചൂട് കട കേക്കും കഴിച്ചു പതിനഞ്ചു മിനിട്ട് വണ്ടി തണുപ്പിച്ച ശേഷം ഞങ്ങള്‍ വീണ്ടും യാത്ര ആരംഭിച്ചു . വീണ്ടും കയറ്റവും കൊടും വളവുകളും . രേതീഷിനു ഹെയര്‍ പിന്‍ വളവുകളില്‍ കയറി തിരിയെണ്ടതെങ്ങിനെ എന്നറിയില്ല അവന്‍ മിക്കപ്പോഴും വളവു തിരിഞ്ഞു വരുമ്പോള്‍ വണ്ടി തെറ്റായ വശത്തായിരിക്കും ചരക്കു ലോറികള്‍ ഇറക്കമിറങ്ങി വരുന്ന സമയമാണ് മിക്കവയും ന്യുട്രലും ആയിരിക്കും , അപ്പൊ ഈ വളവെടുപ്പ് ശരിയാവില്ലെന്ന് ഞാന്‍ ഉറപ്പിച്ചു . തൊട്ടു മുന്നില്‍ പോവുകായിരുന്ന അവനെ നേരിട്ട് തന്നെ വിളിച്ചു കാര്യം പറഞ്ഞു അടുത്ത രണ്ടു വളവുകള്‍ എന്‍റെ പുറകില്‍ വന്നു അത് പഠിച്ചെടുക്കാന്‍ പറഞ്ഞു അവനോടു . അങ്ങനെ വീണ്ടും ഒരു മണിക്കൂര്‍ മുകലോട്ടു കയറി കൊണ്ടിരിക്കവേ അവനും ഒരു ഹൈ രെന്ജു ബൈക്കെര്‍ ആയി .
ഒന്ന് ഒന്നെര മണിക്കൂര്‍ കയറ്റം പിന്നിട്ടപ്പോള്‍ നനുനനുത്ത തണുപ്പ് ഇപ്പോള്‍ കൂരമ്പ് പോലെത്തെ തണുപ്പായി മാറി , ഇടയ്ക്കിടെ ചില വളവുകളില്‍ കോടമഞ്ഞിന്റെ ശല്യവും ഉണ്ട് വെള്ള ആനകള്‍ റോഡില്‍ ഇറങ്ങി മേയാന്‍ നില്‍ക്കുമ്പോലെ ചെറിയ ചെറിയ തുണ്ട് മേഖങ്ങള്‍ ആയിരുന്നു പലപ്പോഴും മുന്നില്‍ വന്നത് , അവ പെട്ടന്ന് നീങ്ങി പോവുകയും ചെയ്തു .